എയിംസ് ആശുപത്രി ബാങ്ക് തട്ടിപ്പിന് ഇരയായി;നഷ്ടമായത് 12 കോടി രൂപ

November 30, 2019 |
|
News

                  എയിംസ് ആശുപത്രി ബാങ്ക് തട്ടിപ്പിന് ഇരയായി;നഷ്ടമായത് 12 കോടി രൂപ

പ്രമുഖ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയ എയിംസ്  ബാങ്ക് തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ എസ്ബിഐ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 12 കോടിയില്‍പരം രൂപയാണ് മോഷ്ടിക്കപ്പെട്ടതെന്ന ്ആശുപത്രി അധികൃതര്‍ അറിയിച്ചു. എസ്ബിഐയുടെ പല ശാഖകളില്‍ നിന്നായി ആശുപത്രിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്.തട്ടിപ്പ് പുറത്തു വന്ന ശേഷവും കഴിഞ്ഞ ആഴ്ചയില്‍ ക്ലോണ്‍ ചെക്കുകള്‍ ഉപയോഗിച്ച് 29 കോടി രൂപ പിന്‍വലിക്കാനുള്ള ശ്രമവും നടന്നു.

ഡെറാഡൂണിലെയും മുംബൈയിലെയും എസ്്ബിഐ ശാഖകളില്‍ നിന്നാണ് വീണ്ടും മോഷണശ്രമം നടന്നത്. എന്നാല്‍ ഈ ശ്രമങ്ങള്‍ വിഫലമായിരുന്നു.ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് എയിംസ് അധികൃതര്‍ ദില്ലി പൊലീസിന്റെ കുറ്റകൃത്യവിഭാഗത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്ബിഐ ബാങ്ക്  അക്കൗണ്ട് ഹോള്‍ഡര്‍മാരുടെ പണം മോഷ്ടിക്കപ്പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. നേരത്തെ നിരവധി ആളുകളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതികളുണ്ടായിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ബാങ്ക് അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നു.

Related Articles

© 2025 Financial Views. All Rights Reserved